അടിമാലിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി
അടിമാലിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി
ഇടുക്കി: വിദേശത്തേയ്ക്ക് ജോലിയ്ക്ക് പുറപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അടിമാലി പ്രസ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം പ്രസ് ക്ലബ്ബ് അംഗങ്ങളും ഭാരവാഹികളുമായിരുന്ന അഖില്‍ രാമചന്ദ്രന്‍, എസ് സെല്‍വരാജ് എന്നിവര്‍ക്കാണ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് ഒരുക്കിയത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി സജീവ് മാധവന്‍, കെ എസ് ബോസ്, സലിം കുളത്തായി, ബിജു ലോട്ടസ്, വാഹിദ് അടിമാലി, വി ആര്‍ സത്യന്‍, ടി കെ സുദേഷ് കുമാര്‍, കെ എസ് അനുമോദ്, ജെജിന്‍ മാത്യു, ജെ ബി എം അന്‍സാര്‍, നാസര്‍, സിജോ പുല്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?
