ശാന്തന്‍പാറ സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ശാന്തന്‍പാറ സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: ശാന്തന്‍പാറ സര്‍വീസ്് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗവും അനുമോദന യോഗവും നടത്തി. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തന്നെ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സഹകരണ ബാങ്കുകളില്‍ ഒന്നാണ് ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്കെന്ന് തിലോത്തമ സോമന്‍ പറഞ്ഞു. ചടങ്ങില്‍ മികച്ച കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. ശാന്തന്‍പാറ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പഠന സഹായങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് വി വി ഷാജി അധ്യക്ഷനായി. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ടി കൃഷ്ണന്‍, ബാങ്ക് സെക്രട്ടറി കെ ജെ ടോമി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?