സേനാപതി മാര്‍ ബേസില്‍ സ്‌കൂളിന്റെ എന്‍എസ്എസ് ക്യാമ്പ് രാജാക്കാട് ഗവ. സ്‌കൂളില്‍ തുടങ്ങി
സേനാപതി മാര്‍ ബേസില്‍ സ്‌കൂളിന്റെ എന്‍എസ്എസ് ക്യാമ്പ് രാജാക്കാട് ഗവ. സ്‌കൂളില്‍ തുടങ്ങി
ഇടുക്കി: സേനാപതി മാര്‍ ബേസില്‍ ഹയര്‍ സെന്‍ഡറി സ്‌കൂളിന്റെ എന്‍എസ്എസ് സപ്തദിന ക്യാമ്പ് രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനത്തിലൂടെ പഠനത്തിനപ്പുറം ജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അവസരമാണ് എന്‍എസ്എസിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ഫാ. എല്‍ദോസ് പോള്‍ പൂല്‍പ്പറമ്പില്‍ അധ്യക്ഷനായി. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മാത്സണ്‍ ബേബി ഇലഞ്ഞിക്കല്‍, ജോഷി കന്യാക്കുഴി, ബിനു പോള്‍, ഡെയ്‌സി മാത്യു, പ്രിയ കെ.റ്റി. കുഞ്ഞ്, ഫാദര്‍ മാത്യു കരോട്ട് കൊച്ചറക്കല്‍ , വി എസ് ബിജു, മന്‍സൂര്‍ ബാഗവി. ബാബു വി വാവലക്കാട്ട്, മുരളിധരന്‍ നായര്‍, അജി കാട്ടുമന, രാജാ റാം, അഭിലാഷ് ദാമോദരന്‍, സിജോ എ പി, ജഗദീഷ് ചന്ദ്രന്‍, റോവ സാറ ബിജി, രാജന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?