നരിയമ്പാറ-കല്‍ത്തൊട്ടി-വെള്ളിലാംകണ്ടം റോഡ് നിര്‍മാണം നിലച്ചു: നാട്ടുകാര്‍ ദുരിതത്തില്‍ 

നരിയമ്പാറ-കല്‍ത്തൊട്ടി-വെള്ളിലാംകണ്ടം റോഡ് നിര്‍മാണം നിലച്ചു: നാട്ടുകാര്‍ ദുരിതത്തില്‍ 

Jun 9, 2026 - 17:18
 0
നരിയമ്പാറ-കല്‍ത്തൊട്ടി-വെള്ളിലാംകണ്ടം റോഡ് നിര്‍മാണം നിലച്ചു: നാട്ടുകാര്‍ ദുരിതത്തില്‍ 
This is the title of the web page

ഇടുക്കി: ബിഎംബിസി നിലവാരത്തിലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച നരിയമ്പാറ-കല്‍ത്തൊട്ടി-വെള്ളിലാംകണ്ടം റോഡ് നിര്‍മാണം നിലച്ചിട്ട് ആഴ്ചകള്‍. ഏതാനും ഭാഗങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മാണവും റോഡിന് വീതി കൂട്ടല്‍ ജോലികളും ആരംഭിച്ചശേഷമാണ് പണികള്‍ നിലച്ചത്. സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ മേഖലകളില്‍ അപകട ഭീഷണി നിലനില്‍ക്കുകയാണ്. റോഡരികില്‍ കല്ലുകള്‍ ഇറക്കിയിട്ടിരിക്കുന്നതും ഭീഷണിയാണ്. വീതി കൂട്ടലിന്റെ ഭാഗമായി നിലവിലുള്ള ടാറിങ്ങിന്റെ ഇരുവശത്തും മണ്ണുമാന്തിയന്ത്രംകൊണ്ട് മണ്ണ് നീക്കിയശേഷം മക്കും മെറ്റലും വിരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഈ ഭാഗത്തുകൂടി വെള്ളം കുത്തിയൊലിച്ചതോടെ മെറ്റലുകള്‍ റോഡില്‍ നിരന്നു. ഇത് ബൈക്ക് യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായി. ചിലയിടങ്ങളില്‍ റോഡരികില്‍ മണ്ണ് കൂട്ടിവച്ചിരിക്കുന്നതും വാഹന-കാല്‍നട യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ശബരിമല പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ 10 കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം ആരംഭിച്ചത്. ടൂറിസം മേഖലയ്ക്കുകൂടി ഗുണകരമാകുമെന്ന പ്രഖ്യാപനത്തോടെ 2025 സെപ്റ്റംബറില്‍ അന്നത്തെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിയത്. 10 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണുള്ളതെങ്കിലും ആദ്യഘട്ടത്തില്‍ ആരംഭിച്ച മണ്ണുപണികള്‍ പോലും ഇതുവരെ എല്ലാ ഭാഗത്തും എത്തിയിട്ടില്ല. സ്വകാര്യ ബസുകളും ഒട്ടേറെ സ്‌കൂള്‍ ബസുകളും സര്‍വീസ് നടത്തുന്ന പാതയുടെ നിര്‍മാണം നിലച്ചത് ജനങ്ങളെ വലയ്ക്കുകയാണ്. അപകടസാധ്യത ഏറെയുള്ള ഭാഗങ്ങളില്‍പോലും ഏതാനും മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി ആരംഭിച്ചിട്ടുള്ളത്. നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്ന ഭാഗങ്ങളിലടക്കം ആവശ്യമായ നീളത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കാനും പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow