ആലുവ - മൂന്നാര്‍ രാജപാത തുറക്കണമെന്ന് നാട്ടുകാര്‍  

ആലുവ - മൂന്നാര്‍ രാജപാത തുറക്കണമെന്ന് നാട്ടുകാര്‍  

Jun 9, 2026 - 17:24
Jun 9, 2026 - 17:27
 0
ആലുവ - മൂന്നാര്‍ രാജപാത തുറക്കണമെന്ന് നാട്ടുകാര്‍  
This is the title of the web page

ഇടുക്കി: രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട ആലുവ- മൂന്നാര്‍ രാജപാത നവീകരിച്ച് സഞ്ചാരത്തിനായി തുറന്നുനല്‍കണമെന്നാവശ്യം ശക്തം. നിലവില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഈ പാതയിലൂടെ പൊതുജനങ്ങള്‍ക്ക് യാത്രാ അനുമതിയില്ല. ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം അടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനും ഏറെ സഹായകരമാകുന്ന റോഡാണിത്. 1924ലെ ചരിത്രപരമായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ഈ പാതയിലൂടെയുള്ള യാത്ര തടസപ്പെട്ടത്. പ്രളയത്തില്‍ കരിന്തിരിമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുകയും റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായി തകരുകയും ചെയ്തു. ഇതിനുശേഷം അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെടുകയായിരുന്നു. കാലക്രമേണ ഈ വഴി വനംവകുപ്പിന്റെ അധീനതയിലാവുകയും യാത്ര തടയപ്പെടുകയും ചെയ്തു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്നാണ് റോഡിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ കോതമംഗലത്തുനിന്ന് അടിമാലി വഴി മൂന്നാറിലേക്ക് എത്തുവാന്‍ 80 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ പഴയ രാജപാതയിലൂടെ കേവലം 60 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. ഇതുവഴി 20 കിലോമീറ്ററോളം യാത്രാദൂരം ലാഭിക്കാന്‍ കഴിയും. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ റോഡ് മൂന്നാറിലെത്തുന്നത്. ഇതില്‍ പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നുപോകുന്നത്. നിലവില്‍ പെരുമ്പന്‍കുത്തില്‍നിന്ന് കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. റോഡ് തുറന്നുനല്‍കിയാല്‍ യാത്രാസൗകര്യം വര്‍ധിക്കുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക, വാണിജ്യ മേഖലകളിലും വലിയ പുരോഗതിയുണ്ടാകും. വനംവകുപ്പിന്റെ തടസവാദങ്ങള്‍ നീക്കി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാല്‍ ഈ പാത ജില്ലയുടെ വികസനത്തിന് വലിയൊരു പുതുവഴിയാകും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow