പാചകവാതക ക്ഷാമം: ഏജന്‍സികളില്‍ നീണ്ടനിര
പാചകവാതക ക്ഷാമം: ഏജന്‍സികളില്‍ നീണ്ടനിര
ഇടുക്കി: പാചക വാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുമ്പില്‍ ഗുണഭോക്താക്കളുടെ നീണ്ടനിര. കട്ടപ്പനയില്‍മാത്രം തിങ്കളാഴ്ച വൈകിട്ട് 6വരെ ഗ്യാസ് ബുക്ക് ചെയ്തത് 1600 പേരാണ്. എന്നാല്‍ എത്തിയതാകട്ടെ 450 സിലിണ്ടറുകള്‍ മാത്രം. ഇത് കട്ടപ്പനയില്‍ 3 ഗോഡൗണുകളിലേയ്ക്കായി വീതിച്ചുനല്‍കി. ഇത് ഏജന്‍സി അധികൃതരെയും ഉപഭോക്താക്കളെയും ഒരുപോലെ വലച്ചു. സിലിണ്ടറുകള്‍ വീട്ടിലെത്താതായതോടെ ഉപഭോക്താക്കള്‍ ഏജന്‍സികളില്‍ നേരിട്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 6മുതല്‍ വെള്ളയാംകുടിയിലെ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിയില്‍ ആരംഭിച്ച ക്യൂ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ബുക്കിങ് ലഭിച്ചവരില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങി.
ആധുനിക യുഗത്തില്‍നിന്ന് വിറകിന്റെ യുഗത്തിലേക്ക് മാറേണ്ട അവസ്ഥയാണന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ ഹോട്ടലുകള്‍ പൂട്ടുന്നതുപോലെ അടുക്കളയും പൂട്ടേണ്ടിവരും. അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് പാചകവാതക ക്ഷാമം പരിഹരിക്കണ മെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
What's Your Reaction?