ഉടുമ്പന്‍ചോലയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി: മിനി പ്രിന്‍സിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്
ഉടുമ്പന്‍ചോലയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി: മിനി പ്രിന്‍സിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സിനെ കളത്തിലിറക്കാനാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കും. പ്രമുഖരായ നിരവധി നേതാക്കളുടെ പേരുകള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. മണ്ഡലത്തിലുടനീളം പരിചിതനായ സേനാപതി വേണു, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് അരുണ്‍ എന്നിവര്‍ക്കുപുറമേ എം എന്‍ ഗോപി, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. 2016ല്‍ എം എം മണിയോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് സേനാപതി വേണു പരാജയപെട്ടത്. തോട്ടം, കാര്‍ഷിക മേഖലകളില്‍ സമരങ്ങളിലടക്കം സജീവമായ കെ എസ് അരുണും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാണ്. എന്നാല്‍ അവസാനവട്ട ചര്‍ച്ചകളിലാണ് മിനി പ്രിന്‍സിനെ പരിഗണനയിലെടുത്തത്. എല്‍ഡിഎഫ് അക്കൗണ്ടിലായിരുന്ന ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനില്‍ ഇത്തവണ മികച്ച ഭൂരിപക്ഷത്തിലാണ് മിനി പ്രിന്‍സ് വിജയിച്ചത്. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റായും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലത്തിലെ യുഡിഎഫ് അനുകൂല പഞ്ചായത്തുകളിലും മിനി പ്രിന്‍സ് സുപരിചിതയാണ്. വനിതാപ്രാധിനിധ്യവും വോട്ടായി മാറുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.
What's Your Reaction?