കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചു. ഇടുക്കി പാക്കേജില്‍ അനുവദിച്ച തുക ഇതുവരെ ചെലവഴിച്ചിട്ടില്ല. ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ചേലച്ചുവട് ബസ് സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച മാര്‍ച്ച് കൃഷിഭവന് മുമ്പില്‍ പൊലീസ് തടഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടന്‍മലയില്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടോമി പാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ആഗസ്തി അയകത്ത്, പി കെ മോഹന്‍ദാസ്, ജോബി ചാലില്‍, ഷിജു നരിതൂക്കില്‍, നാരായണന്‍ കുന്നിനിയില്‍, സോയിമോന്‍ സണ്ണി, സൂട്ടര്‍ ജോര്‍ജ്, തങ്കച്ചന്‍ കരയ്ക്കാവയലില്‍, ജോയി വര്‍ഗീസ്, സാന്ദ്രാമോള്‍ ജിന്നി എന്നിവര്‍ സംസാരിച്ചു. മനോഹരന്‍ ഇലവനാംകുഴി, റോയി കുനംമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






