ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ് ദാനം ചെയ്ത് ഇടുക്കി സ്വദേശിനിയുടെ 8.31 ലക്ഷം രൂപ തട്ടി: കോഴിക്കോട് സ്വദേശി പിടിയില്‍
ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ് ദാനം ചെയ്ത് ഇടുക്കി സ്വദേശിനിയുടെ 8.31 ലക്ഷം രൂപ തട്ടി: കോഴിക്കോട് സ്വദേശി പിടിയില്‍

ഇടുക്കി: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയുടെ 8.31 ലക്ഷം രൂപ തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവാടി തെനയങ്കല്പറമ്പില് ഷെഫിന് അബ്ദുള്‍സലീം(28) ആണ് പിടിയിലായത്. മിന്ത്ര മാള്‍ ഫ്രീ ഷോപ്പിംഗ് പ്ലാറ്റ് ഫോമില്‍ പണം നിക്ഷേപിച്ചാല്‍ ടാസ്ക് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 8,31,865 രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് പരാതി. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ജില്ലാ ക്രൈം റെേക്കാഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ ആര് ബിജുവിന്റെ മേല്‍നോട്ടത്തില്‍ മൂന്നാര്‍ എസ്എച്ച്ഒ ബിനു ആന്‍ഡ്രുസ്, എസ്.സിപിഒ ഷിജു കെ വി, സിപിഒ റസാക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






