യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം: വി.ഡി സതീശന്‍
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം: വി.ഡി സതീശന്‍

ഇടുക്കി: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്നും ,ഭൂമി പ്രശ്‌നങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ജില്ലയില്‍ ഒരു ഭൂപ്രശ്‌നങ്ങളും പരിഹരിക്കില്ല, ഇന്ന് നടക്കുന്ന പട്ടയമേളയില്‍ 3000 പേരുടെ പട്ടയം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കാതിരുന്നതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. കട്ടപ്പനയിലെത്തിയ കെ പി സി സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും തുറന്ന ജീപ്പില്‍ സ്വീകരണ വേദിയിലേക്ക് എത്തിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ ഇ.എം ആഗസ്തി അദ്ധ്യക്ഷനായി. എം പി ഡീന്‍ കുര്യാക്കോസ് , ഡിസിസി പ്രസിഡന്റ് സി. പി. മാത്യു, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി ഭാരവാഹികളായ അഡ്വ: എസ്. അശോകന്‍, ജോസി സെബാസ്റ്റ്യന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, തോമസ് രാജന്‍ എം.എന്‍ ഗോപി, കെ ജെ ബെന്നി, ജെയ്‌സണ്‍ കെ ആന്റണി, കെ ബി സെല്‍വ്വം, അരുണ്‍ പൊടിപാറ, ബിജോ മാണി, ഷാജി പൈനേടത്ത്, പി ആര്‍ അയ്യപ്പന്‍, ജിമുരളിധരന്‍,തോമസ് മൈക്കിള്‍ , മനോജ് മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






