പൊന്മുടി തൂക്കുപാലത്തില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു
പൊന്മുടി തൂക്കുപാലത്തില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി തൂക്കുപാലത്തില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു. പന്നിയാര്‍ പുഴയ്ക്ക് കുറുകെ 1957ലാണ് തൂക്കുപാലം നിര്‍മിച്ചത്. തൂക്കുപാലത്തില്‍ നിന്നുള്ള പന്നിയാര്‍ പുഴയുടെ കാഴ്ചകള്‍ കാണുന്നതിനായി നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ഒരേസമയം നിരവധി സഞ്ചാരികള്‍ പാലത്തില്‍ പ്രവേശിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ക്കായി തൂക്കുപാലം നിലനിര്‍ത്തി സമാന്തരമായി പുതിയ പാലം നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപടിയായില്ല. പുതിയ പാലത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണ് പരിശോധന നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. കൊച്ചുകുട്ടികളടക്കം പാലത്തില്‍ കയറുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ് വലകള്‍ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പാലത്തിന്റെ ബല പരിശോധന നടത്തണമെന്നും പുതിയ പാലം നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






