സിപിഐ എം മുല്ലക്കാനം ലോക്കല്‍ കമ്മിറ്റി സമ്മേളനം
സിപിഐ എം മുല്ലക്കാനം ലോക്കല്‍ കമ്മിറ്റി സമ്മേളനം

ഇടുക്കി: സിപിഐ എം മുല്ലക്കാനം ലോക്കല്‍ കമ്മിറ്റി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ടൗണില്‍ റെഡ് വോളന്റിയര്‍ മാര്‍ച്ചും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി. മുതിര്‍ന്ന അംഗം എം പവിത്രന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ സജി ചന്ദ്രബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ഷൈലജ സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍ വി ബേബി, വി എ കുഞ്ഞുമോന്‍, എം എന്‍ ഹരിക്കുട്ടന്‍, സുമ സുരേന്ദ്രന്‍, വി എന്‍ ജയപ്രകാശ്, പി ജി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






