പരുന്തുംപാറയിലെ കൈയേറ്റങ്ങളെല്ലാം പൂര്‍ണമായി ഒഴിപ്പിക്കണം: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്
പരുന്തുംപാറയിലെ കൈയേറ്റങ്ങളെല്ലാം പൂര്‍ണമായി ഒഴിപ്പിക്കണം: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്

ഇടുക്കി: പരുന്തുംപാറയിലെ കൈയേറ്റഭൂമി സന്ദര്‍ശിച്ച് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. അനധികൃത കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കണമെന്നും പ്രദേശത്തെ നിരോധനാജ്ഞ മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും വി സി വര്‍ഗീസ് പറഞ്ഞു. ജില്ലയിലെ യാതൊരുവിധ കൈയേറ്റങ്ങളും ബിജെപി സംരക്ഷിക്കുകയില്ല. പതിറ്റാണ്ടുകളായി കര്‍ഷകന്റെ കൈവശമിരിക്കുന്ന ഭൂമി കൈയേറ്റത്തിന്റെ പേരില്‍ ഒഴിപ്പിക്കുന്നതിനും അനുവദിക്കുകയില്ല. മത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കൈയേറ്റത്തിന് റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് അന്വേക്ഷിക്കണം. പരുന്തുംപാറയില്‍ 20 അടിയുള്ള കുരിശ് ഒരുദിവസം കൊണ്ട് സ്ഥാപിച്ചതല്ല. ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വി സി വര്‍ഗീസ് ആവശ്യപ്പെട്ടു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍ പുനപരിശോധിക്കണം. നിരോധനാജ്ഞ പ്രഖ്യാപിച്ചത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു. നിര്‍ധന കുടുംബങ്ങളില്‍ പലരും ഭീതിയിലാണ്. റവന്യു ഭൂമിയിലും വനഭൂമിയിലും കൈയേറ്റം നടത്തുന്നതില്‍ വകുപ്പുതലത്തിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട് . ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വലത്-ഇടത് പക്ഷ ജനപ്രതിനിധികള്‍ കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് വ്യാപകമായി കൈയേറ്റം നടത്തുന്നതിന് കാരണമാക്കുന്നതായും വി സി വര്‍ഗീസ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ് കുമാര്‍, യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി സ്റ്റാലിന്‍ എന്നിവരും കൈയേറ്റ ഭൂമി സന്ദര്‍ശിച്ചു.
What's Your Reaction?






