ഐഎന്‍ടിയുസി വണ്ടിപ്പെരിയാറില്‍ ധര്‍ണ നടത്തി
ഐഎന്‍ടിയുസി വണ്ടിപ്പെരിയാറില്‍ ധര്‍ണ നടത്തി

ഇടുക്കി: ആശാ പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎന്‍ടിയുസി വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റികള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ആശാപ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുക, അഞ്ച് വര്‍ഷം പ്രവര്‍ത്തനപരിചയമുള്ളവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് കലൈഞ്ജര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രറി എസ് ഗണേശന്‍, പാപ്പച്ചന്‍ വര്‍ക്കി, കെ എ സിദ്ധിഖ്, രാജു ചെറിയാന്‍, രാജന്‍ കൊടുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍, പ്രിയങ്ക മഹേഷ്, ഷാന്‍ അരുവിപ്ലാക്കല്‍, വിഘ്‌നേഷ്, എന്‍ അഖില്‍, ഗീതാ നേശയ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






