കട്ടപ്പന ഗവ. കോളേജില്‍ മെറിറ്റ് ഫെസ്റ്റ് നടത്തി
കട്ടപ്പന ഗവ. കോളേജില്‍ മെറിറ്റ് ഫെസ്റ്റ് നടത്തി

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ പിടിഎയുടെ നേതൃത്വത്തില്‍ മെറിറ്റ് ഫെസ്റ്റ് നടത്തി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഓ സി അലോഷ്യസ്, യൂണിയന്‍ ചെയര്‍മാന്‍ സ്വാഹിന്‍ സത്യന്‍, പിടിഎ സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍ ടി എ, വൈസ് പ്രസിഡന്റ് കെ സി ബിജു, അനൂപ് ജെ ആലക്കപള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






