സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേള കട്ടപ്പനയില്‍ യോഗം ചേര്‍ന്നു
സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേള കട്ടപ്പനയില്‍ യോഗം ചേര്‍ന്നു
ഇടുക്കി: ജനുവരി 3,4 തീയതികളില്‍ നെടുങ്കണ്ടത്ത് നടക്കുന്ന സംസ്ഥാന മലയാളി മാസ്റ്റേഴ്‌സ് കായികമേളയുടെ മുന്നൊരുക്കങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മിറ്റി മീറ്റിങ് കട്ടപ്പനയില്‍ ചേര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. 1200 ലേറെ പുരുഷ-വനിതാ താരങ്ങള്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എം എസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വൈ. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി രഞ്ജിത് മാലിയില്‍, സംസ്ഥാന ഭാരവാഹികളായ ചാക്കോച്ചന്‍ ആലപ്പുഴ, സിബിച്ചന്‍ തോമസ്, സജീവ് കുമാര്‍ എറണാകുളം, സന്തോഷ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?