പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയില്‍ തിരുനാളും മരിയന്‍ കണ്‍വന്‍ഷനും 4 മുതല്‍
പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയില്‍ തിരുനാളും മരിയന്‍ കണ്‍വന്‍ഷനും 4 മുതല്‍
ഇടുക്കി: പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും മരിയന്‍ കണ്‍വന്‍ഷനും 4 മുതല്‍ 7 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
4ന് രാവിലെ 9.30 ന് പൂപ്പാറ ടൗണ്‍ കുരിശുപള്ളിയില്‍നിന്ന് ജപമാല റാലി,10.30ന് കൊടിയേറ്റ്, നൊവേന എന്നിവക്കുശേഷം നടക്കുന്ന മരിയന്‍ കണ്‍വന്‍ഷന്‍ ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്യും. 11 മുതല്‍ 1.30 വരെ ബ്രദര്‍ ബേബി ജോണ്‍ കലയന്താനി നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷന്‍. 2ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് നടുപ്പടവില്‍
അഭിഷേക ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. 5ന് രാവിലെ 9.30ന് ജപമാല, ആരാധന, 10 മുതല്‍ 1.30 വരെ മരിയന്‍ കണ്‍വന്‍ഷന്‍. ഉച്ചകഴിഞ്ഞ് 2ന് തിരുനാള്‍ കുര്‍ബാന ഫാ. ജോസഫ് മേനംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6ന് രാവിലെ 9.30 ന് ജപമാല, ആരാധന,10 മുതല്‍ 1.30 വരെ നടക്കുന്ന മരിയന്‍ കണ്‍വന്‍ഷന് ഫാ. ജെയിംസ് മാക്കിയില്‍ നേതൃത്വം നല്‍കും.
ഉച്ചകഴിഞ്ഞ് 2ന് തിരുനാള്‍ കുര്‍ബാനയ്ക്കും തിരുകര്‍മങ്ങള്‍ക്കും ഫാ. ജോര്‍ജ് നെടുംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകിട്ട് 5ന് തിരുനാള്‍ പ്രദക്ഷിണം പൂപ്പാറ ടൗണ്‍ കപ്പേളയിലേക്ക്. 6ന് തിരുനാള്‍ സന്ദേശം ഫാ. ജിന്‍സ് കാരയ്ക്കാട്ട്, 7ന് സമാപനാശീര്‍വാദം. 7ന് രാവിലെ 8.30 ന് മുരിക്കുംതൊട്ടി പള്ളിയങ്കണത്തില്‍ വാഹന വെഞ്ചരിപ്പ് നടക്കും. 8.45 ന് ജപമാല വാഹനറാലി മുരിക്കുംതൊട്ടിയില്‍ നിന്നാരംഭിച്ച് പൂപ്പാറയിലെത്തും. 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം ഫാ.ജിതിന്‍ വടക്കേല്‍, 12.30 ന് ആഘോഷമായ ടൗണ്‍ പ്രദക്ഷിണം, സമാപനാശീര്‍വാദം. 1.30 ന് സ്‌നേഹവിരുന്ന്. വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി ഫാ.ജോസഫ് കോയിക്കല്‍, ജെയിംസ് കളപ്പുര, കൈക്കാരന്മാരായ ദേവസ്യ പുല്ലാട്ട്, തോമസ് കുരുമ്പേല്‍, ജോര്‍ജ് ചുണ്ടന്‍കുഴി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?