കട്ടപ്പന കല്ല്യാണത്തണ്ട് വിഷയത്തില്‍ കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും ആഗസ്റ്റ് 30 ന്
കട്ടപ്പന കല്ല്യാണത്തണ്ട് വിഷയത്തില്‍ കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും ആഗസ്റ്റ് 30 ന്

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് ആഗസ്റ്റ് 30 ന് കര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കട്ടപ്പന കല്യാണത്തണ്ട് മേഖലയിലെ 1970 മുതല്‍ സ്ഥിരതാമസമാക്കിയിട്ടുളള 43 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നുത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 17-ാം തീയതി ശനിയാഴ്ച ബ്ലോക്ക് നമ്പര്‍ 60 - ല്‍ സര്‍വേ നമ്പര്‍ 17,18,19 നമ്പരുകളില്‍പ്പെട്ട 37 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമി എന്ന് റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വീടുകള്‍, കൃഷിസ്ഥലങ്ങള്‍, ക്ഷേത്രം, നഗരസഭയുടെ കുടിവെളള പദ്ധതി, വിവിധ റോഡുകള്‍ എന്നിവ പ്രദേശത്ത് ഉള്‍പ്പെടുന്നുണ്ട്.2015 നവംബര്‍ 27 മുതല്‍ ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിനും റവന്യൂ വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടര്‍ക്കും നിരവധി തവണ തങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതികളും അപേക്ഷകളും സമര്‍പ്പിച്ചിട്ടണ്ട്. 43 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാവുന്നതാണെന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഭൂപതിവ് ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെസി വിജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപള്ളി അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് വിഷയാവതരണം നടത്തും. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ചുമതലയുളള സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി പാലയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്,ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപളളി, സംസ്ഥാന സമിതിയംഗം ജോയി ഈഴക്കുന്നേല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് ആനക്കല്ലില്‍,
ജില്ലാ സെക്രട്ടറിമാരായ പി.എസ് മേരിദാസന്‍, സജിമോള്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






