കട്ടപ്പനയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ ആദരവ്
കട്ടപ്പനയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ ആദരവ്

ഇടുക്കി: ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജിന്‍സ് സിറിയക് ഉദ്ഘാടനം ചെയ്തു. കട്ടപ്പനയെ മാലിന്യമുക്ത മാതൃകാനഗരമായി നിലനിര്‍ത്താന്‍ മാതൃകാപരമായ സേവനമാണ് തൊഴിലാളികള്‍ അനുഷ്ഠിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്തിലേറെ തൊഴിലാളികള്‍ ആദരവ് ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനായി. നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടടര്‍ അനുപ്രിയ കെ എസ്, സംഘം ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍, സി മോന്‍സി, മധുസൂദനന്‍ നായര്‍, പി വി ബിജു, രാജേഷ് കീഴേവീട്ടില്‍, ഷിബു കൂടല്ലി, ബിജു ചാക്കോ, ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






