കോണ്‍ഗ്രസ് വാര്‍ഡ് സമ്മേളനങ്ങള്‍ക്ക് വണ്ടിപ്പെരിയാറില്‍ തുടക്കം
കോണ്‍ഗ്രസ് വാര്‍ഡ് സമ്മേളനങ്ങള്‍ക്ക് വണ്ടിപ്പെരിയാറില്‍ തുടക്കം

ഇടുക്കി: കെപിസിസി മിഷന്‍ 2025ന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് വാര്‍ഡ് സമ്മേളനങ്ങള്‍ക്ക് വണ്ടിപ്പെരിയാറില്‍ തുടക്കം. പശുമലയില്‍ നടന്ന സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ: സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ 2025 പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗാന്ധിജിയുടെ ഛായചിത്രത്തിനുമുമ്പില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍വാര്‍ഡ് പ്രസിഡന്റ് ഉദയ സൂര്യന്‍ അധ്യക്ഷനായി. കെകെ രാജു സ്വഗതമാശംസിച്ചു. എന്‍ജിഒ
അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം ഉദയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തി.
ഐഎന്‍ടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം പി ആര്‍ അയ്യപ്പന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജിപൈനാടത്ത് , ആര്‍ ഗണേശന്‍, ശാന്തി രമേശ് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ . ഐഎന്‍ടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെ എ സിദ്ദിഖ് ജില്ലാക്കമ്മിറ്റിയംഗം വി ജി ദിലീപ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, എന്‍ മഹേഷ്, ആര്‍ വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ വാര്‍ഡ് കമ്മിറ്റിയങ്ങള്‍ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സമ്മേളനത്തില്‍ പശുമല വാര്‍ഡ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു.
What's Your Reaction?






