വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ പൊങ്കല്‍ ആഘോഷം
വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ പൊങ്കല്‍ ആഘോഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ പൊങ്കല്‍ ആഘോഷം നടന്നു. തമിഴ്‌നാട്ടിലെ കാര്‍ഷിക വിളവെടുപ്പിന്റെയും പുതുവത്സരത്തിന്റെയും ആഘോഷമാണ് പൊങ്കല്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരും കുട്ടികളും പിടിഎയും ചേര്‍ന്നാണ് ആഘോഷം നടത്തിത്. ജില്ലാ പഞ്ചായത്തംഗം എസ്.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് രാമരാജ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, എംപിടഎ പ്രസിഡന്റ് സൂസി യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. എംആര്‍എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍ കുമാര്‍ പൊങ്കല്‍ ഗാനങ്ങള്‍ ആലപിച്ചു. അധ്യാപകരായ തങ്കദുരൈ, ജസ്റ്റിന്‍,മാരിയപ്പന്‍, അമൃത സെല്‍വി, ജാന്‍സി, ലാനി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ക്ക് പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍ ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമ്പി എല്‍.പി. സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ എം സുരേഷ്, അധ്യാപകര്‍ പിടിഎ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊങ്കല്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാര്‍ ഗവ: യുപി സ്‌കൂളില്‍ അഞ്ചാം ക്ലാസിലെ പാഠ്യവിഷയമായ കോലം മത്സരം സംഘടിപ്പിച്ചു. കുട്ടികളും മാതാപിതാക്കളും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. വിജയിച്ച ടീമുകള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഡാനിയല്‍ ഉദ്ഘാടനം ചെയ്തു..
ഹെഡ്മാസ്റ്റര്‍ എസ്ടി രാജ്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






