ബിജെപി ജില്ലാ സൗത്ത് പ്രസിഡന്റ് വി.സി വര്‍ഗീസിന് വണ്ടിപ്പെരിയാറില്‍ സ്വീകരണം
ബിജെപി ജില്ലാ സൗത്ത് പ്രസിഡന്റ് വി.സി വര്‍ഗീസിന് വണ്ടിപ്പെരിയാറില്‍ സ്വീകരണം

ഇടുക്കി: ബിജെപി ജില്ലാ സൗത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.സി വര്‍ഗീസിന് സ്വീകരണവും പീരുമേട് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സനീഷ് കോമ്പറമ്പിലിന്റെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടുക്കി സൗത്ത് പ്രസിഡന്റ് വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പീരുമേട്ടിലെ തൊഴിലാളികള്‍ താമസിക്കുന്നശോചനീയാവസ്ഥയിലുള്ള ലയങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനായി കേന്ദ്ര സഹായം തേടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമര യാത്ര പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യുവമോര്‍ച്ച പീരുമേട് മണ്ഡലം സെക്രട്ടറിയായിരുന്നു സനീഷ് കോമ്പറമ്പില്‍. 50553 അംഗങ്ങളാണ് പീരുമേട് മണ്ഡലത്തിലുള്ളത്. മുന്‍ മണ്ഡലം പ്രസിഡന്റ് അംബിയില്‍ മുരുകന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സോണി ഇളപ്പുങ്കല്‍, ജില്ലാവൈസ് പ്രസിഡന്റ് സി. സന്തോഷ് കുമാര്‍, സെക്രട്ടറി എ.വി. മുരളീധരന്‍, നേതാക്കളായ സുനീഷ് കുഴിമറ്റം, ജോഷി ഗ്യാലക്‌സി, അജയന്‍ കെ തങ്കപ്പന്‍, കുമാരി അയ്യപ്പന്‍, പെരിയാര്‍ ഏരിയാ പ്രസിഡന്റ് കെ.ടി. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






