വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് വണ്ടിപ്പെരിയാറില്‍ അനിശ്ചിത കാല നിരാഹാര സമരം
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് വണ്ടിപ്പെരിയാറില്‍ അനിശ്ചിത കാല നിരാഹാര സമരം

ഇടുക്കി: വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ കൃഷിയിടങ്ങളിലുണ്ടാകുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ആന്റണി ആലഞ്ചേരില്‍ സമരം ഉത്ഘാടനം ചെയ്തു. പ്രദേശത്തെ വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി തവണ സമരങ്ങള്‍ നടത്തുകയും വനം വകുപ്പുമായും ജനപ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശാശ്വത പരിഹാരം കാണുവാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം സ്റ്റെല്ലയെന്ന തൊഴിലാളിയ്ക്ക് നേരെയുണ്ടായ കാട്ടുപോത്തിന്റെ ആക്രമണമാണ് അവസാനത്തെ സംഭവം. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുംവരെ നിരാഹാരം തുടരുമെന്ന് പഞ്ചായത്തംഗം പ്രിയങ്ക മഹേഷ് പറഞ്ഞു. ടി.ഡി ജോസഫ് അധ്യക്ഷനായി. മുന്‍കാലങ്ങളിലെ സമരത്തിന്റെ ഭാഗമായി വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് ട്രഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും കൃഷിയിടങ്ങളില്‍ അലഞ്ഞുതിരിയുന്ന കാട്ടുപോത്തുകളാണ് ഇപ്പോള്‍ ഉപദ്രവകാരികളായി മാറിയിരിക്കുന്നതെന്ന് നിരാഹാരമനുഷ്ടിക്കുന്ന മാര്‍ട്ടിന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. പീരുമേട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിന്‍ കാരയക്കാട്ട്, അഴുതബ്ലോക്ക് പഞ്ചായത്തംഗം ഷാജിപൈനാടത്ത് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, കേരളാ കോണ്‍ഗ്രസ് എം ഭാരവാഹി സെബാസ്റ്റ്യന്‍ പൂണ്ടിക്കുളം,വിജയപുരം രൂപതാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ കോണിമാറാ എസ്റ്റേറ്റ് മാനേജര്‍ ജോസഫൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






