മകരവിളക്ക് ദര്‍ശനം: സംയുക്ത സേനാ ബ്രീഫിങ് വണ്ടിപ്പെരിയാറില്‍
മകരവിളക്ക് ദര്‍ശനം: സംയുക്ത സേനാ ബ്രീഫിങ് വണ്ടിപ്പെരിയാറില്‍

ഇടുക്കി: മകരവിളക്ക് ദര്‍ശനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംയുക്ത സേനാ ബ്രീഫിങ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ 1300 പൊലീസ് സേനാംഗങ്ങളെ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ മേഖലകളില്‍ വിന്യസിപ്പിച്ചു. അടിമാലി- കുമളി ദേശീയപാതയില്‍ കുമളി മുതല്‍ ജില്ലയുടെ പ്രവേശന കവാടം വരെ സുരക്ഷക്കായി ഉദ്യോഗസ്ഥരുണ്ടാകും. മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായും സതീഷ് ബിനോ പറഞ്ഞു.
What's Your Reaction?






