വണ്ടിപ്പെരിയാറില്‍ തെരുവ് നാടകവും ഫ്‌ളാഷ് മോബും
വണ്ടിപ്പെരിയാറില്‍ തെരുവ് നാടകവും ഫ്‌ളാഷ് മോബും

ഇടുക്കി: കുമളി സഹ്യജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ തെരുവ് നാടകവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാനും അതിക്രമങ്ങള്‍ തടയാനും സമൂഹത്തിനും കുടുബത്തിനും പങ്കുണ്ടെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി തസ്‌നീമ എം കബീര്‍, കോ- ഓര്‍ഡിനേറ്റര്‍ ഷിന്‍സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






