വണ്ടിപ്പെരിയാറില്‍ ടാറ്റാ സുമോയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ടാറ്റാ സുമോയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്വണ്ടിപ്പെരിയാറില്‍ ടാറ്റാ സുമോയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാംമൈലിനു സമീപം ടാറ്റാ സുമോയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. പട്ടുമുടി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. തമിഴ്‌നാട് കമ്പത്തുനിന്ന് വണ്ടിപ്പെരിയാറിലേക്ക് വന്ന ടാറ്റാ സുമോയില്‍ പീരുമേട്ടില്‍ നിന്ന് കുമളി പത്തുമുറിയിലേക്ക് പോയ ടൊയോട്ട ഫോര്‍ച്യൂണര്‍ ഇടിക്കുകയായിരുന്നു. ഫോര്‍ച്യൂണറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെല്ലാം ടാറ്റ സുമോയിലെ യാത്രികരാണ്. ഇവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






