വണ്ടിപ്പെരിയാറിന് സമീപം വാഹനാപകടം
വണ്ടിപ്പെരിയാറിന് സമീപം വാഹനാപകടം

ഇടുക്കി: വണ്ടിപ്പെരിയാർ 62-ാം മൈലിന് സമീപം ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം. നെല്ലിമല എസ്റ്റേറ്റിൽ നടന്നുവരുന്ന സിനിമ ഷൂട്ടിങ്ങിന്റെ സാധനങ്ങളുമായി കുമളിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന സിനിമ കമ്പനിക്കാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ നാല് മണിയോടെയായിരുന്നു അപകടം.
ആർക്കും പരിക്കുകൾ ഇല്ല. വണ്ടിപ്പെരിയാർ പൊലീസ് സ്‌ഥലത്തെത്തി.
What's Your Reaction?






