കാഞ്ചിയാറ്റിലെ ഇരട്ടക്കൊലപാതകം പ്രതികരണവുമായി പഞ്ചായത്തംഗം രമ മനോഹരന്‍
കാഞ്ചിയാറ്റിലെ ഇരട്ടക്കൊലപാതകം പ്രതികരണവുമായി പഞ്ചായത്തംഗം രമ മനോഹരന്‍

ഇടുക്കി: ഇരട്ടക്കൊലപാതകം നടന്ന കാഞ്ചിയാറ്റിലെ വീട്ടില്‍ സ്ത്രീകള്‍ ഉണ്ടായിരുന്ന വിവരം പുറത്താര്‍ക്കും അറിയില്ലായിരുന്നുവെന്ന് പഞ്ചായത്തംഗം രമ മനോഹരന്‍. 8 മാസം മുന്‍പാണ് താമസത്തിനായി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട്ടിലെത്തുന്നത്. അച്ഛനും മകനും മാത്രമാണ് താമസിക്കുന്നതെന്നായിരുന്നു വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത് . ഹരിതകര്‍മ്മ അംഗങ്ങളും, ആശാ വര്‍ക്കറും പലതവണ ഇവിടെയെത്തിയിരുന്നെങ്കിലും വീട്ടില്‍ ആളില്ലായെന്നായിരുന്നു ലഭിച്ചിരുന്ന വിവരം. കഴിഞ്ഞ ദിവസം ഈ സംഭവങ്ങള്‍ നടന്ന ശേഷമാണ് വീട്ടില്‍ സ്ത്രീകള്‍ ഉണ്ടെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. പലപ്പോഴും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും രമ മനോഹരന്‍ പറഞ്ഞു.
What's Your Reaction?






