വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി കൊല്ലംപറമ്പില്‍ വിഷ്ണു (26)വാണ് മരിച്ചത് . വെള്ളിയാഴ്ച രാത്രിയാണ് അപകടം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുവിനേ എതിര്‍ ദിശയില്‍ വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന എന്‍ആര്‍സിറ്റി സ്വദേശി ബിനോജിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
What's Your Reaction?






