കട്ടപ്പന ഇരുപതേക്കറിൽ ഓമ്നി വാൻ അപകടത്തിൽപ്പെട്ടു.രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കട്ടപ്പനയിൽ നിന്നും കാഞ്ചിയാർ ഭാഗത്തേക്ക് പോയ വാഹനം റോഡിൻ്റെ വശത്ത് കോൺക്രീറ്റ് ചെയ്യുന്നതിനായി കുഴിച്ച കാനയിൽ മറിയുകയായിരുന്നു.പരിക്കേറ്റ യാത്രക്കാരിയേ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.