പൈനാവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പൈനാവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഇടുക്കി: പൈനാവിന് സമീപം മീന്‍മുട്ടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശ ഷാരിഖ്(17) ആണ് മരിച്ചത്. ബാലഗ്രാം സ്വദേശി അരവിന്ദ്(16) ന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. ഫുട്‌ബോള്‍ സെലക്ഷനുമായി ബന്ധപ്പെട്ട് തൊടുപുഴയ്ക്ക് പോകുന്നതിനിടെ എതിര്‍ദിശയില്‍ വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഷാരിഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?






