ആനക്കുളത്തിന് സമീപം ട്രാവലര്‍ മറിഞ്ഞ് 3 പേര്‍ മരിച്ചു
ആനക്കുളത്തിന് സമീപം ട്രാവലര്‍ മറിഞ്ഞ് 3 പേര്‍ മരിച്ചു

ഇടുക്കി: മാങ്കുളം ആനക്കുളത്തിന് സമീപം തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് മൂന്നുവയസുകാരി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. 13 പേര്‍ ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു വയസുള്ള പെണ്‍കുട്ടിയും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. തിരുനെല്‍വേലി ആനന്ദ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും വിനോദഞ്ചാരത്തിനായി എത്തിയതായിരുന്നു. മാങ്കുളം-ആനക്കുളം റൂട്ടില്‍ പേമരം വളവിലാണ് അപകടം.
What's Your Reaction?






