മാങ്കുളം അപകടം: മരണം നാലായി
മാങ്കുളം അപകടം: മരണം നാലായി

ഇടുക്കി: മാങ്കുളത്ത് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരുവയസുകാരന്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു. തേനി സ്വദേശി ഗുണശേഖരന്‍(70), ഈറോഡ് വിശാഖ ടൈല്‍സ് ഉടമ പി കെ സേതു(34), തേനി സ്വദേശി അഭിനവ് മൂര്‍ത്തി(30), ഇദ്ദേഹത്തിന്റെ മകന്‍ തന്‍വിക് വെങ്കിട്ട്(ഒന്ന്) എന്നിവരാണ് മരിച്ചത്.
മാങ്കുളം-ആനക്കുളം റോഡില്‍ പേമരത്ത് ചൊവ്വ വൈകിട്ടാണ് അപകടം. നിയന്ത്രണംവിട്ട ട്രാവലര്‍ ക്രാഷ് ബാരിയറുകള്‍ തകര്‍ത്ത് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും മറ്റ് വാഹനങ്ങളില്‍ എത്തിയവരുമാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
What's Your Reaction?






