കട്ടപ്പന ഇ എസ് ഐ ആശുപത്രി നിർമാണം: ടെൻഡർ നടപടികൾ ആരംഭിച്ചു
കട്ടപ്പന ഇ എസ് ഐ ആശുപത്രി നിർമാണം: ടെൻഡർ നടപടികൾ ആരംഭിച്ചു

ഇടുക്കി : കട്ടപ്പന ഇഎസ്ഐ ആശുപത്രി നിർമാണത്തിനായിയുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 100 ബെഡുകളുള്ള ആശുപത്രി കെട്ടിടത്തോടൊപ്പം 32 സ്റ്റാഫ് ക്വാർട്ടേഴ്സ് കൂടി നിർമിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. കട്ടപ്പന നഗരസഭ വിട്ടു നൽകിയ 4.6 ഏക്കർ സ്ഥലത്ത് 150 കോടി രൂപ മുതൽമുടക്കിയാണ് നിർമാണം .കഴിഞ്ഞ ദിവസം മുതൽ ടെൻഡർ ഓൺലൈൻ ആയി ക്ഷണിച്ചു തുടങ്ങി. ഏപ്രിൽ 17 വരെ ടെൻഡർ നൽകാം. മലയോര മേഖലയിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുന്നതിന് സഹായകരമായ പദ്ധതി 2 വർഷങ്ങൾക്കുള്ളിൽ പൂർത്തികരിച്ചു ഭാവിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആയി ഉയർത്തുന്നതിനും സാധിക്കും. ഡീൻ കുര്യാക്കോസ് മുൻകൈ എടുത്താണ് ഇ എസ്ഐ ആശുപത്രി കട്ടപ്പനക്ക് അനുവദിപ്പിച്ചത്.
ഇ.എസ്.ഐയിൽ ഇൻഷ്വർ ചെയ്ത 18000 വ്യക്തികൾ ആണ് ഇടുക്കി ജില്ലയിൽ മാത്രം ഉള്ളത്. എന്നാൽ ഇടുക്കിയിൽ ഇ എസ് ഐ ആശുപത്രി ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. അടിയന്തിര ചികിത്സ വിഭാഗം, ഫാർമസി,കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ലഭ്യമാകും. വാർഡുകൾ, മറ്റു ചികിത്സ വിഭാഗങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലും ഉടൻ തന്നെ അന്തിമ തീരുമാനമാകും.
What's Your Reaction?






