കുടിവെള്ളത്തില്‍ എണ്ണ പോലുള്ള ദ്രാവകം കലര്‍ന്നതായി പരാതി
കുടിവെള്ളത്തില്‍ എണ്ണ പോലുള്ള ദ്രാവകം കലര്‍ന്നതായി പരാതി

ഇടുക്കി: ജല അതോറിറ്റിയുടെ പദ്ധതിയില്‍ നിന്ന് കട്ടപ്പന കല്ലുകുന്നില്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ എണ്ണ പോലുള്ള ദ്രാവകം കലര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളത്തിന്റെ നിറവ്യത്യാസം ഗുണഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. അടിയന്തരമായി കിണര്‍ വൃത്തിയാക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. നിരവധി കുടുംബങ്ങളാണ് അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്നത്. വേനല്‍ ശക്തമാകുംമുമ്പേ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






