കോവില്‍മല സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
കോവില്‍മല സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: കാഞ്ചിയാര്‍ കോവില്‍മല ഗവ. എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും ബോധവല്‍ക്കരണ ക്ലാസും നടത്തി. കഞ്ചിയാര്‍ പഞ്ചായത്തംഗം ആനന്ദന്‍ വി ആര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, മരങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എന്നിവയെപ്പറ്റി വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസര്‍ കെ വി രതീഷ്, ഹെഡ്മാസ്റ്റര്‍ ലേഖ മോള്‍ തോമസ്, വനസംരക്ഷണ സമിതി പ്രസിഡന്റ് ജയ്‌മോന്‍ കോഴിമല, ബിപിഒ കവിത പി ആര്‍, ബിനോജ് ആര്‍, ജിന്‍സ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






