കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പരിസ്ഥിതി ദിനം ആചരിച്ചു
കട്ടപ്പന മര്‍ച്ചന്റ്‌സ് യുത്ത് വിങ് പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പരിസ്ഥിതി ദിനം ആചരിച്ചു. കല്ലുകുന്ന് അങ്കണവാടിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ നഗരസഭാപരിധിയിലെ 48 അങ്കണവാടികള്‍ക്കായി മുരിങ്ങയും കാന്താരിത്തൈകളും വിതരണം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് ഷിയാസ് എ കെ അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ദീപ സെബാസ്റ്റ്യന്‍,നഗരസഭ കൗണ്‍സിലര്‍ സിജോമോന്‍ ജോസ് , മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, യൂത്ത് വിങ് കട്ടപ്പന വര്‍ക്കിങ് പ്രസിഡന്റ് രഞ്ജു ആര്‍ കെ, ജനറല്‍ സെക്രട്ടറി അജിത് സുകുമാരന്‍, ട്രഷറര്‍ ആര്‍ ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






