മകരജ്യോതി ദർശിക്കാൻ ആയിരങ്ങൾ
മകരജ്യോതി ദർശിക്കാൻ ആയിരങ്ങൾ

ഇടുക്കി: പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാൻ എത്തിയത് ആയിരങ്ങൾ. പോലീസ്, ഫയർഫോഴ്സ്, വനം തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയത്. മുൻ വർഷത്തേക്കാൾ കൂടുതൽ തീർത്ഥാടകർ ഇത്തവണ എത്തി. വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വാഹനങ്ങളിൽ എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കമുള്ള അയ്യപ്പ ഭക്തർ കെഎസ്ആർടിസി വണ്ടിപ്പെരിയാറിൽ സജ്ജീകരിച്ച ബസുകളിൽ വള്ളക്കടവ് കോഴിക്കാനം വഴിയാണ് പുല്ലുമേട്ടിൽ എത്തി ചേർന്നത്. ഇവിടെ എത്തി ചേർന്ന അയ്യപ്പഭക്തർ പുല്ലുമേട്ടിലെ വിവിധ ഇടങ്ങളിൽ ഉച്ചമുതൽ മകര ജ്യോതി ദർശനത്തിനായി തമ്പടിച്ചിരുന്നു. പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും അയ്യപ്പഭക്തർക്ക് പുറമേ വിനോദസഞ്ചാരികളടക്കമുള്ളവരും മകര ജ്യോതി ദർശനത്തിനായി എത്തിയിരുന്നു. വൈകിട്ട് 6.45 ഓടു കൂടി പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു. ശരണ മന്ത്രങ്ങളോടെ അയ്യപ്പഭക്തർ പുല്ലുമേട് . പരുന്തുംപാറ, പാഞ്ചാലി മേട് .എന്നിവിടങ്ങളിൽ അയ്യപ്പഭക്തർ മകര ജ്യോതി ദർശിച്ച് സായുജ്യമടഞ്ഞു
What's Your Reaction?






