മാലിന്യമുക്ത നവകേരളം: ജില്ലയിലെ മികച്ച നഗരസഭയായി കട്ടപ്പന 

മാലിന്യമുക്ത നവകേരളം: ജില്ലയിലെ മികച്ച നഗരസഭയായി കട്ടപ്പന 

Apr 9, 2025 - 17:52
 0
മാലിന്യമുക്ത നവകേരളം: ജില്ലയിലെ മികച്ച നഗരസഭയായി കട്ടപ്പന 
This is the title of the web page

ഇടുക്കി: മാലിന്യമുക്തം നവകേരളം ക്യാമ്പയിനില്‍ കട്ടപ്പന നഗരസഭയ്ക്ക് മികച്ച നേട്ടം. മികച്ച നഗരസഭ, എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തില്‍ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, ഹരിത അയല്‍ക്കൂട്ടം, ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ചതിലെ മികവ്  എന്നീ   നിലകളിലാണ് അവാര്‍ഡുകള്‍ നേടിയത്. 2015 ജനുവരി 14നാണ് കട്ടപ്പനയെ നഗരസഭയാക്കി ഉയര്‍ത്തിയത്. തുടര്‍ന്ന് അതേവര്‍ഷം നവംബറില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ നഗരസഭയും സംസ്ഥാനത്തെ ആദ്യത്തെ ഹൈറേഞ്ച് നഗരസഭയുമാണ് കട്ടപ്പന. നിലവില്‍ ലഭിച്ച നേട്ടങ്ങളും ഉപഹാരങ്ങളും വരും വര്‍ഷങ്ങളിലേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ. മാലിന്യ നിക്ഷേപത്തിനെതിരെ കൂടുതല്‍ നടപടികളും, ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തും. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്താന്‍ ഉദ്ദേശിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow