അയ്യപ്പന്‍കോവില്‍ കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു
അയ്യപ്പന്‍കോവില്‍ കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ കുടുംബശ്രീയുടെ 27-ാമത് വാര്‍ഷികം ആഘോഷിച്ചു. അരങ്ങ് 2025 പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത ഷാജന്‍ അധ്യക്ഷയായി. തുടര്‍ന്ന് മാലിന്യമുക്ത നവകേരളം പദ്ധതിയിലെ വിജയികള്‍ക്ക് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹരിത പദവി നേടിയ സംഘങ്ങള്‍ക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷാ വിനോജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹരിത ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈമോള്‍ രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുമോദ് ജോസഫ്, ലിസി കുര്യാക്കോസ്, സെല്‍വകുമാര്‍, വര്‍ഗീസ് എം, പഞ്ചായത്ത് സെക്രട്ടറി അജി ടി ആര്‍, വിജി വര്‍ഗീസ്, ഷൈനി ആന്റണി എന്നവര്‍ സംസാരിച്ചു.
What's Your Reaction?






