വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം ഗ്രാമ്പി എല്‍പി സ്‌കൂളില്‍ നടന്നു.
വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍ സന്ദേശം നല്‍കി. വൃക്ഷത്തൈ നട്ടു. ഫലവൃക്ഷത്തൈകള്‍ സ്‌കൂള്‍ വളപ്പുകളില്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35,000 രൂപ വകയിരുത്തി. പഞ്ചായത്തഗം ദേവി ഈശ്വരന്‍ അധ്യക്ഷയായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം സുരേഷ്, അധ്യാപിക ടീന, പഞ്ചായത്ത് എന്‍ആര്‍ഇജി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓവര്‍സിയര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌കൂളിന്റെ ഒരുഭാഗത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഫലവൃക്ഷ തൈകള്‍ നട്ടു. വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന തൈകളും നട്ടുപിടിപ്പിച്ചു. ഇന്‍ഫാം വാളാര്‍ഡി ഗ്രാമസമിതി പള്ളിപ്പടി അങ്കണവാടി പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈ നടീലും വിതരണവും നടന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ കൊച്ചുപുരയ്ക്കല്‍, മഹിളാ സമാജം സെക്രട്ടറി ബീന ബോബന്‍, പ്രസിഡന്റ് റോസ്മി ടോമി കാഞ്ഞിരപ്പള്ളി കര്‍ഷക ജില്ലാ എക്സിക്യൂട്ടീവ് അംഗം ബോബന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






