വണ്ടന്‍മേട് വാലുമേട്- സൂര്യകാന്തി റോഡ് തുറന്നു

വണ്ടന്‍മേട് വാലുമേട്- സൂര്യകാന്തി റോഡ് തുറന്നു

May 4, 2025 - 16:27
 0
വണ്ടന്‍മേട് വാലുമേട്- സൂര്യകാന്തി റോഡ് തുറന്നു
This is the title of the web page

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയായ വണ്ടന്‍മേട് കടശിക്കടവ് വാലുമേട്- സൂര്യകാന്തി റോഡ് തുറന്നു. പഞ്ചായത്തംഗം രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. 22 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പ്രദേശവാസികളായ നൂറുകണക്കിന് ആളുകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് യാഥാര്‍ഥ്യമായയത്. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ വാഹനയാത്രികര്‍ ബൈപാസ് റോഡായും വാലുമേട്- സൂര്യകാന്തി റോഡ് ഉപയോഗിക്കാറുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി, പഞ്ചായത്തംഗം ജി പി രാജന്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സജു ലാല്‍, വി കെ മുത്തുകുമാര്‍, ശരവണന്‍ സി, മുരുകന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow