ശാന്തിഗ്രാം സ്‌കൂളില്‍ റിസര്‍ച്ച് ലൈബ്രറി
ശാന്തിഗ്രാം സ്‌കൂളില്‍ റിസര്‍ച്ച് ലൈബ്രറി

ഇടുക്കി: ഹൈറേഞ്ചിലെ വിദ്യാര്‍ഥികളില്‍ ഗവേഷണ താല്‍പര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ റിസര്‍ച്ച് ലൈബ്രറി തുറക്കും. തിങ്കളാഴ്ച രാവിലെ 10ന് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്യും. 10,001 പുസ്തകങ്ങളുടെ ലൈബ്രറി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പുസ്തകങ്ങള്‍ സമാഹരിക്കും.
What's Your Reaction?






