ബൈസണ്‍വാലിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച: ശാലുമോളുടെ വിജയം ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍
ബൈസണ്‍വാലിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച: ശാലുമോളുടെ വിജയം ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍
ഇടുക്കി: ബൈസണ്‍വാലി പഞ്ചായത്ത് 13-ാം വാര്‍ഡായ തേക്കിന്‍കാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാലുമോള്‍ സാബു വിജയിച്ചത് ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തില്‍. 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ട് സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ശാലുമോള്‍ക്ക് വിജയം സമ്മാനിച്ച ഒറ്റ വോട്ട് കേവലഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താല്‍ സഹായകരമായി. ശാലുമോള്‍ക്ക് 328 വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ ഷാന്റി ബേബിക്ക് 327 വോട്ടുകളും ലഭിച്ചു. പഞ്ചായത്തില്‍ യുഡിഎഫ് അഞ്ചും എന്‍ഡിഎ ഒരുസീറ്റും നേടി. ശാലുവിന്റെ വിജയം എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കും നിര്‍ണായകരമായി.
What's Your Reaction?