10 വര്‍ഷത്തിനുശേഷം ചക്കുപള്ളത്ത് യുഡിഎഫ്: കൂട്ടായ പ്രവര്‍ത്തനം വിജയം സമ്മാനിച്ചതായി നേതാക്കള്‍
10 വര്‍ഷത്തിനുശേഷം ചക്കുപള്ളത്ത് യുഡിഎഫ്: കൂട്ടായ പ്രവര്‍ത്തനം വിജയം സമ്മാനിച്ചതായി നേതാക്കള്‍
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് ഭരണം ഒരുപതിറ്റാണ്ടിനുശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്. 16ല്‍ 11 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണത്തിലേറുന്നത്. കൂട്ടായ പ്രവര്‍ത്തനമാണ് വിജയം സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും 10 വര്‍ഷം പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ജനം തിരിച്ചറിഞ്ഞതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മുരളിയും പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബു വയലിലും പറഞ്ഞു. വനിതാ സംവരണമാണ് പ്രസിഡന്റ് പദവി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
What's Your Reaction?