ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കുടുംബസംഗമ സമാപനം നെടുങ്കണ്ടത്ത്: പ്രകടനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കുടുംബസംഗമ സമാപനം നെടുങ്കണ്ടത്ത്: പ്രകടനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

Dec 15, 2025 - 15:17
 0
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കുടുംബസംഗമ സമാപനം നെടുങ്കണ്ടത്ത്: പ്രകടനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കരയോഗ കുടുംബസംഗമങ്ങളുടെ സമാപനം നെടുങ്കണ്ടത്ത് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനംചെയ്തു. അംഗങ്ങളും ഭാരവാഹികളും സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് എന്‍എസ്എസിലെ പൊതുസമൂഹം അംഗീകരിക്കുന്നത്. നായര്‍ സമുദായം സംഘടിതമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് വളര്‍ന്നുവന്ന സമുദായത്തിനെതിരെ ചിലര്‍ ഉയര്‍ത്തുന്ന അപസ്വരങ്ങള്‍ വെല്ലുവിളിയായി കാണുന്നില്ലെന്നും ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു.
യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷനായി. യൂണിയന്‍ ഭരണസമിതിയംഗവും പ്രതിനിധിസഭാംഗവുമായ പി സി സന്തോഷ്‌കുമാര്‍, യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍, യൂണിയന്‍ ഭരണസമിതിയംഗങ്ങളായ ജി എ സുരേഷ്‌കുമാര്‍, കെ വി അജയകുമാര്‍, വനിതായൂണിയന്‍ പ്രസിഡന്റ് ഉഷാകുമാരി എം നായര്‍, ബി കെ ശ്രീനിവാസന്‍, ബി സി അനില്‍കുമാര്‍, നെടുങ്കണ്ടം കരയോഗം പ്രസിഡന്റ് കെ സുരേഷ് കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, എ എന്‍ ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അനുമോദിച്ചു. തുടര്‍ന്ന് വനിതാസമാജം, ബാലസമാജം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നെടുങ്കണ്ടം ടൗണില്‍ നടന്ന പ്രകടനത്തില്‍ നെടുങ്കണ്ടം, ബാലഗ്രാം മേഖലകളിലെ 12 കരയോഗങ്ങളില്‍ നിന്നായി 2000ലേറെ പേര്‍ അണിനിരന്നു. യൂണിയന്റെ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ കുടുംബസംഗമം നടത്തിവരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow