പീരുമേട്ടില്‍ കെ സലിംകുമാര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും: സിപിഐ
പീരുമേട്ടില്‍ കെ സലിംകുമാര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും: സിപിഐ
ഇടുക്കി: പീരുമേട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ 1500 വോട്ട് വരെയുള്ള ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി ആര്‍ ശശി. മണ്ഡലത്തിലെ എല്ലാ മേഖലകളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. സഹതാപ തരംഗം പീരുമേട്ടിലില്ലെന്നും രാഷ്ട്രീയമായ മത്സരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജിജി കെ ഫിലിപ്പിന്റെ സേവനം പീരുമേട്ടില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചില്ല. ഇത് പാര്‍ട്ടി പരിശോധിക്കുമെന്നും വി ആര്‍ ശശി പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്ഥാനാര്‍ഥി കെ സലിംകുമാര്‍ പ്രതികരിച്ചു.
What's Your Reaction?