വണ്ടിപ്പെരിയാറില്‍ വഴിയോരത്ത് കഴിയുന്ന ദമ്പതികള്‍ക്ക് സഹായഹസ്തവുമായി സന്നദ്ധ സംഘടനകള്‍
വണ്ടിപ്പെരിയാറില്‍ വഴിയോരത്ത് കഴിയുന്ന ദമ്പതികള്‍ക്ക് സഹായഹസ്തവുമായി സന്നദ്ധ സംഘടനകള്‍
ഇടുക്കി: രണ്ട് കാലുകളും നഷ്ടപ്പെട്ട് പെട്ടിക്കടയില്‍ ജീവിതം തള്ളിനീക്കുന്ന വണ്ടിപ്പെരിയാര്‍ 63-ാംമൈല്‍ സ്വദേശി പി ടി ജയനും ഭാര്യയ്ക്കും കൈത്താങ്ങായി അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റിയും കെവിവിഇഎസ് കുമളി യൂണിറ്റും. 200 രൂപ നിരക്കില്‍ വാടകയ്‌ക്കെടുത്ത പെട്ടിക്കട വാചകവാതക ക്ഷാമത്താല്‍ അടച്ചതോടെയാണ് ഇവരുടെ വരുമാനം നിലച്ചത്. ഇതോടെ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും നിര്‍വാഹമില്ലാതെയായി. ഇക്കാര്യം വാര്‍ത്തകളിലൂടെ അറിഞ്ഞ കൂട്ടായ്മ ഭാരവാഹികള്‍ കടയിലേയ്ക്കുള്ള അവശ്യ സാധനങ്ങളും ഗ്യാസ് സിലിണ്ടറുമായാണ് കുടുംബത്തെ കാണാനെത്തിയത്. ഇത് ഒരു തുടക്കമാണെന്നും തുടര്‍ന്നും സഹായങ്ങള്‍ എത്തിക്കുമെന്നും ഇവര്‍ക്ക് കുമളി പഞ്ചായത്ത് പരിധിയില്‍ വീടൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപ്പാല, രക്ഷാധികാരി ബാബു സുരഭി, കെവിവിഇഎസ് കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, മാധ്യമ കൂട്ടായ്മ പ്രതിനിധി ഷാജി കുരിശുംമൂട്, കുമളി ഓണ്‍ലൈന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ അഡ്മിന്‍ ലിജു ജോസ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?