സ്വരാജില്‍ 2 കടകളില്‍ മോഷണം: മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം സിസി ടിവി ക്യാമറയില്‍

സ്വരാജില്‍ 2 കടകളില്‍ മോഷണം: മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം സിസി ടിവി ക്യാമറയില്‍

Apr 13, 2026 - 12:54
 0
സ്വരാജില്‍ 2 കടകളില്‍ മോഷണം: മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം സിസി ടിവി ക്യാമറയില്‍
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് ജങ്ഷനില്‍ രണ്ട് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണശ്രമവും നടന്നു. എയ്ഞ്ചല്‍ ബേക്കറിയില്‍നിന്ന് പണവും ഭക്ഷ്യസാധനങ്ങളും ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുസമീപം കഴിഞ്ഞദിവസം പ്രവര്‍ത്തനമാരംഭിച്ച തയ്യല്‍ക്കടയില്‍നിന്ന് തുണിയും മോഷണംപോയി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തോര്‍ത്ത് ഉപയോഗിച്ച് മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം കടകളിലെ സിസി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിനുസമീപം പ്രവര്‍ത്തിക്കുന്ന ഈറ്റക്കാട്ടില്‍ സ്റ്റോഴ്‌സില്‍ മോഷണശ്രമമുണ്ടായി. ഷട്ടറിന്റെ താഴ് തകര്‍ത്ത് ഉള്ളില്‍കടന്ന മോഷ്ടാവ് സാധനങ്ങള്‍ വലിച്ചിഴച്ച് അലങ്കോലപ്പെടുത്തി. ഇവിടെനിന്ന് സാധനങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. പതിയാന്തറയില്‍ ഗോപാലകൃഷ്ണന്റെ കടയുടെ പൂട്ട് തകര്‍ത്തെങ്കിലും സാധനങ്ങളൊന്നും മോഷണംപോയിട്ടില്ല.
സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞവര്‍ഷവും ഗോപാലകൃഷ്ണന്റെ കടയില്‍ മോഷണം നടന്നിരുന്നു. സ്വരാജില്‍ രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങളുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow