കട്ടപ്പന പാറക്കടവ് റോഡിൽ നിന്ന് ഓട്ടോറിക്ഷ മോഷണം പോയി
കട്ടപ്പന പാറക്കടവ് റോഡിൽ നിന്ന് ഓട്ടോറിക്ഷ മോഷണം പോയി

ഇടുക്കി: കട്ടപ്പന പാറക്കടവ് റോഡില്‍ വണ്ടാനത്ത് സ്റ്റീല്‍സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തി. കലയംകുന്നേല്‍ സാജുവിന്റെ പ്രൈവറ്റ് ഓട്ടോറിക്ഷയാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ രണ്ട് പേര്‍ ചേര്‍ന്ന് പുളിയന്‍ മല ഭാഗത്തേക്ക് വാഹനം കടത്തിക്കൊണ്ട് പോവുകയായിരുന്നു. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






